QUESTION CATEGORIES


അസ്ട്രോണമി (Pages :23)

 • 181 സൂര്യനും ഭൂമിയും തമ്മിൽ അകലം ഏറ്റവും കൂടുതലുള്ള ദിവസം (Aphelion) ?

  Ans : ജൂലൈ 4
 • 182 സൂര്യനും ഭൂമിയും തമ്മിൽ അകലം ഏറ്റവും കുറഞ്ഞ ദിവസം ( Perihelion)?

  Ans : ജനുവരി 3
 • 183 സൂര്യന് ക്ഷീരപഥത്തിന്റെ കേന്ദ്രത്തെ ഒരു തവണ വലം വെയ്ക്കാൻ വേണ്ട സമയം ?

  Ans : കോസ്മിക് ഇയർ (ഏകദേശം 250 ദശലക്ഷം വർഷം)
 • 184 കോസ്മിക് കിരണങ്ങൾ ഉത്ഭവിക്കുന്നത് എന്തിന്റെ ഫലമായിട്ടാണെന്നാണ് ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയത്?

  Ans : നക്ഷത്രങ്ങളുടെയോ ;സൂപ്പർനോവകളുടെയോ പൊട്ടിത്തെറിക്കൽ
 • 185 ഒരു കോസ്മിക് വർഷം എന്നാൽ?

  Ans : 25 കോടി വർഷങ്ങൾ
 • 186 ക്ഷീരപഥത്തിൽ സൂര്യൻ സ്ഥിതി ചെയ്യുന്ന പ്രദേശം?

  Ans : ഓറിയോൺ ആം (Orion Arm)
 • 187 ഫോട്ടോസ്ഫിയറിൽ കാണപ്പെടുന്ന പ്രകാശമാനമായ പാടുകൾ?

  Ans : പ്ലേയ് ജസ് (Plages)
 • 188 സൂര്യനിൽ നിന്നും അകലങ്ങളിലേക്ക് 100 കി/സെക്കന്‍റ് വേഗതയിൽ എറിയപ്പെടുന്ന അയോണീകരിക്കപ്പെട്ട ചൂടുമേഘങ്ങൾ?

  Ans : സോളാർ ഫ്ളെയേർസ് (Solar Flares)
 • 189 സൂര്യന് ഏറ്റവും അടുത്തുള്ള നക്ഷത്രം?

  Ans : പ്രോക്സിമാ സെന്‍റ്വറി
 • 190 ഹാലിയുടെ വാൽനക്ഷത്രത്തെ നിരീക്ഷിക്കാൻ ജപ്പാൻ അയച്ച ബഹിരാകാശ പേടകം?

  Ans : സകിഗാക്കെ
 • 191 സൂര്യന്റെ ഉപരിതലത്തിലുള്ള വാതകങ്ങൾ കണ്ടു പിടിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം?

  Ans : സ്പെക്ട്രോഗ്രാഫ്
 • 192 സൂര്യഗ്രഹണത്തെക്കുറിച്ച് ആദ്യമായി പ്രതിപാദിച്ച ശാസ്ത്രജ്ഞൻ?

  Ans : ഥേയിൽസ്
 • 193 പ്രോക്സിമ സെന്‍റ്വറിയിൽ നിന്നും പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം?

  Ans : 4 .24 പ്രകാശ വര്‍ഷങ്ങൾ
 • 194 സൂര്യന്റെ ഉപരിതലത്തിലുള്ള കൊറോണയുടെ വിശദാംശങ്ങൾ പഠിക്കുവാനായി ISRO രൂപകൽപ്പന ചെയ്യുന്ന സൂര്യ പര്യവേക്ഷണ ഉപഗ്രഹം?

  Ans : ആദിത്യ
 • 195 ആദിത്യയുടെ സുപ്രധാന ലക്ഷ്യം?

  Ans : സൗരബാഹ്യാവരണമായ കൊറോണ ചൂടാകുന്നതുകൊണ്ടുള്ള പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുക
 • 196 100 കി.ഗ്രാം മാത്രം ഭാരമുള്ള ആദിത്യയെ എവിടെയാണ് സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്നത്?

  Ans : ഭൂമിയുടെ 600 കിമീ ഉയരമുള്ള പ്രദക്ഷിണ പഥത്തിൽ)
 • 197 ആദിത്യയെ വിക്ഷേപിക്കുവാൻ ഉദ്‌ദേശിക്കുന്ന വിക്ഷേപണ വാഹനം?

  Ans : ജി.എസ്.എൽ.വി
 • 198 സൂര്യനെക്കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച റോക്കറ്റ്?

  Ans : അറ്റ്ലസ്
 • 199 76 വർഷത്തിലൊരിക്കൽ സൂര്യന്റെ സമീപത്തെത്തുന്ന വാൽനക്ഷത്രം ?

  Ans : ഹാലിയുടെ വാൽനക്ഷത്രം (1986-ൽ സൂര്യന് സമീപത്തെത്തിയ വാൽനക്ഷത്രം 2062 ലാണ് ഇനി പ്രത്യക്ഷപ്പെടുന്നത്)
 • 200 ഇന്ത്യ നിർമ്മിക്കാൻ പോകുന്ന സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ലോകത്തിലെ ഏറ്റവും വലിയ ദൂരദർശിനി ?

  Ans : നാഷണൽ ലാർജ് സോളാർ ടെലസ്കോപ്പ് (NLST)
 • 201 സൗരോർജ്ജം മാത്രം ഉപയോഗിച്ച് പറന്ന ആദ്യ വിമാനം?

  Ans : സോളാർ ഇംപൾസ്
 • 202 ഒരു ആകാശഗോളത്തിന്റെ സാമീപ്യത്താൽ മറ്റൊരു ആകാശ വസ്തു സൂര്യനിൽ നിന്നും മറയ്ക്കപ്പെടുന്നതിനെ പറയുന്നത്?

  Ans : ഗ്രഹണം
 • 203 ഗ്രഹണം എങ്ങനെയാണ് സംഭവിക്കുന്നത്?

  Ans : സൂര്യൻ; ചന്ദ്രൻ; ഭൂമി എന്നിവ നേർരേഖയിൽ ഒരു നിശ്ചിത അകലത്തിൽ വരുമ്പോൾ
 • 204 പ്രധാനമായും മനുഷ്യ ജീവിതത്തെ സ്വാധീനിക്കുന്ന എത്രതരം ഗ്രഹണങ്ങൾ ഉണ്ട്?

  Ans : 2 (സൂര്യഗ്രഹണം; ചന്ദ്രഗ്രഹണം )
 • 205 സൂര്യഗ്രഹണം നടക്കുന്നത്?

  Ans : കറുത്തവാവ് /അമാവാസി (New Moon) ദിനങ്ങളിൽ
 • 206 ചന്ദ്രഗ്രഹണം നടക്കുന്നത്?

  Ans : വെളുത്തവാവ് / പൗർണ്ണമി (Full Moon) ദിനങ്ങളിൽ
 • 207 സൂര്യഗ്രഹണം സംഭവിക്കുന്നത്?

  Ans : സൂര്യനും ഭൂമിക്കും മധ്യത്തായി ചന്ദ്രൻ വരുമ്പോൾ
 • 208 ചന്ദ്രഗ്രഹണം സംഭവിക്കുന്നത്?

  Ans : സൂര്യനും ചന്ദ്രനും മധ്യത്തായി ഭൂമി എത്തുമ്പോൾ
 • 209 സൂര്യഗ്രഹണം ഏതൊക്കെ വിധത്തിൽ ഭൂമിയിൽ പ്രകടമാകുന്നു ?

  Ans : പൂർണ്ണ സൂര്യഗ്രഹണം (Total solar Eclipse) (2) ഭാഗിക ഗ്രഹണം(partial Eclipse) (3) വലയഗ്രഹണം (Annular Eclipse)
 • 210 എപ്പോഴാണ് വലയഗ്രഹണം സംഭവിക്കുന്നത്?

  Ans : ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കൂടുതലായിരിക്കുമ്പോൾ

"Many of our fears are tissue paper thin, and a single courageous step would carry us clear through them"

- Brendan Francis
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.