QUESTION CATEGORIES


മത്സര പരീക്ഷകളിലെ മലയാളം (Pages :17)

 • 1 ശരിയല്ലാത്ത പ്രയോഗമേത്?

  (A) സമ്മേളനത്തിന് മുന്നൂറോളം പേർ ഉണ്ടായിരുന്നു
  (B) സമ്മേളനത്തിൽ ഏകദേശം മുന്നൂറോളം പേർ ഉണ്ടായിരുന്നു
  (C) സമ്മേളനത്തിൽ ഏകദേശം മുന്നൂറുപേർ ഉണ്ടായിരുന്നു
  (D) സമ്മേളനത്തിന് മുന്നൂറുപേർ ഉണ്ടായിരുന്നു
 • 2 പെറ്റ + അമ്മ = പെറ്റമ്മ എന്നത് ഏത് സന്ധിക്ക് ഉദാഹരണമാണ്?

  (A) ദ്വിത്വം
  (B) ആഗമം
  (C) ലോപം
  (D) ആദേശം
 • 3 'കാടുകാട്ടുക' എന്ന ശൈലിയുടെ അര്‍ഥമെന്ത്?

  (A) കാടിനെ കാട്ടിക്കൊടുക്കുക
  (B) കാടത്തരം കാട്ടുക
  (C) ഗോഷ്ടികള് കാട്ടുക
  (D) അനുസരണയില്ലായ്മ കാട്ടുക
 • 4 ശൃംഖല ചങ്ങലയായും കൃഷ്ണൻ കണ്ണനായും മാറാർ വ്യാകരണ പരിണാമമാണ്?

  (A) തത്സമം
  (B) തത്ഭവം
  (C) ആഭ്യന്തരപദം
  (D) ബാഹ്യ പദങ്ങൾ
 • 5 കടങ്കഥ എന്ന പദം പിരിച്ചെഴുതുന്നത്?

  (A) കട+ കഥ
  (B) കടം + കഥ
  (C) കട+ങ്കഥ
  (D) കടം +ങ്കഥ
 • 6 ശരിയായ ചിഹ്നം ചേർത്ത് വാക്യം ഏത്?

  (A) വിലപ്പെട്ടതെല്ലാം; പണം; സ്വർണം; ടി.വി; അവർ കൊണ്ടു പോയി.
  (B) വിലപ്പെട്ടതെല്ലാം - പണം; സ്വർണം; ടി.വി - അവർ കൊണ്ടു പോയി.
  (C) വിലപ്പെട്ടതെല്ലാം; പണം; സ്വർണം; ടി.വി അവർ കൊണ്ടു പോയി.
  (D) വിലപ്പെട്ടതെല്ലാം? പണം; സ്വർണം; ടി.വി; അവർ കൊണ്ടു പോയി.
 • 7 " നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് " ആരുടെ വരികൾ?

  (A) സച്ചിദാനന്ദൻ
  (B) കക്കാട്
  (C) കടമ്മനിട്ട
  (D) അയ്യപ്പപ്പണിക്കർ
 • 8 സാക്ഷി എന്ന കാരകം അർത്ഥം വരുന്ന വിഭക്തി?

  (A) സംയോജിക
  (B) ആധാരിക
  (C) പ്രയോജിക
  (D) പ്രതിഗ്രാഹിക
 • 9 "അവൾ ഉറങ്ങുന്നു " ഇതിൽ 'ഉറങ്ങുന്നു ' എന്നത്?

  (A) അകർമ്മകം
  (B) സകർമ്മകം
  (C) കാരിതം
  (D) പ്രയോജകം
 • 10 ശരിയായ പ്രയോഗമേത്?

  (A) രാജനൊ രമണനൊ
  (B) ഞാനൊ നീയൊ
  (C) അതോ ഇതോ
  (D) എഴുതുകയൊ വായിക്കുകയൊ
 • 11 ഇല്ലെന്ന് - ഏത് സന്ധിക്ക് ഉദാഹരണം?

  (A) ആഗമ സന്ധി
  (B) ആദേശ സന്ധി
  (C) ദിത്വ സന്ധി
  (D) ലോപ സന്ധി
 • 12 "ഉമ്മാച്ചു" എന്ന പ്രശസ്ത നോവലിന്‍റെ കര്‍ത്താവാര്?

  (A) എം.ടി. വാസുദേവന്‍നായര്‍
  (B) പി.സി. കുട്ടികൃഷ്ണന്‍
  (C) പി. കേശവദേവ്‌
  (D) സി. രാധാകൃഷ്ണന്‍
 • 13 ‘Girls eat ice cream’ ഈ വാക്യത്തിന്‍റെ ഏറ്റവും ഉചിതമായ തർജ്ജമ ഏത്?

  (A) പെൺകുട്ടികൾ ഐസ്ക്രീം തിന്നു
  (B) പെൺകുട്ടികൾ ഐസ്ക്രീം തിന്നും
  (C) പെൺകുട്ടികൾ ഐസ്ക്രീം തിന്നുന്നു
  (D) പെൺകുട്ടികളാണ് ഐസ്ക്രീം തിന്നുന്നത്
 • 14 മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജാവ് തുടങ്ങിയവരുടെ കൊട്ടാരം കവിയായിരുന്ന വ്യക്തി?

  (A) കുഞ്ചന്‍ നമ്പ്യാര്‍
  (B) ചെറുശ്ശേരി
  (C) കുമാരനാശാന്‍
  (D) എഴുത്തച്ഛന്‍
 • 15 അത്യന്തം എന്ന പദം പിരിച്ചാൽ?

  (A) അത്യ+ അന്തം
  (B) അതി+ അന്തം
  (C) അതി+ യന്തം
  (D) അത്യ+ യന്തം
 • 16 പ്രയോജക ക്രിയയ്ക്ക് ഉദാഹരണമേത്?

  (A) തീറ്റുക
  (B) കളിക്കുക
  (C) തിളയ്ക്കുക
  (D) ഒളിക്കുക
 • 17 ശരിയായ വാക്യമേത്?

  (A) നാളെയോ അഥവാ മറ്റന്നാളോ നമുക്ക് കാണാം
  (B) നാളെയോ അഥവാ മറ്റന്നാളോ നമ്മൾ കാണും
  (C) നാളെയോ മറ്റന്നാളോ നമുക്കു തമ്മിൽ കാണാം
  (D) നാളെയോ മറ്റന്നാളോ നമുക്ക് തമ്മിൽ പരസ്പരം കാണാം
 • 18 He washed his hands of the charges of bribery -തർജ്ജമ ചെയ്യുക?

  (A) കൈക്കൂലി പിടിച്ചപ്പോൾ അവൻ കൈ കഴുകി
  (B) കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ നിന്നും അവൻ പിൻവലിഞ്ഞു
  (C) കൈക്കൂലി വാങ്ങിയപ്പോൾ അവൻ കയ്യോടെ പിടിക്കപ്പെട്ടു
  (D) കൈക്കൂലി പിടിക്കപ്പെട്ടപ്പോൾ അവൻ നിഷേധിച്ചു
 • 19 ശതകം ചൊല്ലിക്കുക എന്ന ശൈലിയുടെ അർത്ഥം?

  (A) വിഷമിപ്പിക്കുക
  (B) ചതിക്കുക
  (C) തെറ്റിദ്ധരിപ്പിക്കുക
  (D) ഉന്മൂലനാശം വരുത്തുക
 • 20 Examination of witness -ശരിയായ വിവർത്തനം?

  (A) സാക്ഷി പരിശോധന
  (B) സാക്ഷി പരീക്ഷ
  (C) സാക്ഷി വിസ്താരം
  (D) പരീക്ഷാ സാക്ഷി
 • 21 പഞ്ചവാദ്യത്തില്‍ ശംഖ് ഉള്‍പ്പെടെ എത്ര വാദ്യങ്ങളാണ് ഉപയോഗിക്കുന്നത്?

  (A) അഞ്ച്‌
  (B) നാല്‌
  (C) ഏഴ്‌
  (D) ആറ്‌
 • 22 Forbidden fruit - ഇതിനു സമാനമായ ഭാഷാ പ്രയോഗം?

  (A) മറച്ചു വച്ച കനി
  (B) വിലക്കപ്പെട്ട കനി
  (C) മധുരിക്കുന്ന കനി
  (D) കിട്ടാക്കനി പുളിക്കും
 • 23 താഴെ പറയുന്നവയിൽ പ്രയോജക പ്രകൃതിക്ക് ഉദാഹരണമേത്?

  (A) കേൾപ്പിക്കുന്നു
  (B) ചിരിക്കുന്നു
  (C) നടക്കുന്നു
  (D) കളിക്കുന്നു
 • 24 "നീലക്കുറിഞ്ഞി " സമാസമേത്?

  (A) കർമധരേയൻ
  (B) ദ്വന്ദ സമാസം
  (C) ബഹുവ്രീഹി
  (D) ദ്വിഗു
 • 25 താഴെകൊടുത്തിരിക്കുന്ന വാക്കുകളില് കൃത്തിന് ഉദാഹരണം.?

  (A) ബുദ്ധിമാന്
  (B) മൃദുത്വം
  (C) വൈയാകരണന്
  (D) ദര്ശനം
 • 26 വൈശാഖൻ എന്ന തൂലികാനാമം ആരുടെ?

  (A) വി കെ ഗോവിന്ദൻ കുട്ടി മേനോൻ
  (B) എം കെ മേനോൻ
  (C) പി സി ഗോപാലൻ
  (D) എം കെ ഗോപിനാഥൻ നായർ
 • 27 തെറ്റായ പ്രയോഗമേത്?

  (A) ഓരോ തിങ്കളാഴ്ച തോറും വ്രതം നോൽക്കും
  (B) ഓരോ തിങ്കളാഴ്ചയും വ്രതം നോൽക്കുന്നു
  (C) തിങ്കളാഴ്ച തോറുമാണ് വ്രതം നോൽക്കുന്നത്
  (D) തിങ്കളാഴ്ച തോറും വ്രതം നോൽക്കുന്നു
 • 28 വെൺ+ ചാമരം = വെഞ്ചാമരം - സന്ധിയേത്?

  (A) ലോപം
  (B) ആദേശം
  (C) ദ്വിത്വം
  (D) ആഗമം
 • 29 ശക്തിയുടെ കവി എന്ന പേരിൽ അറിയപ്പെടുന്ന മലയാള കവി?

  (A) വൈലോപ്പിള്ളി
  (B) ഇടശ്ശേരി ഗോവിന്ദന്‍ നായര്‍
  (C) ചങ്ങമ്പുഴ
  (D) ഒ എൻ വി കുറുപ്പ്
 • 30 ബഹു വചനം ഏത്?

  (A) അമ്മമാർ
  (B) കുട്ടി
  (C) പുസ്തകം
  (D) മരം

"I prefer to be a pessimist; it makes it easier to deal with my inevitable failure"

- Film: The McMullen Brothers
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.