QUESTION CATEGORIES


ഗതാഗതം (Pages :12)

  • 1 ഇന്ത്യയിൽ ആദ്യമായി Air mail ആരംഭിച്ച വർഷം?

    Ans : 1911
  • 2 ഇന്ത്യയിലേയ്ക്ക് ആദ്യമായി സർവീസ് നടത്തിയ വിമാന കമ്പിനി?

    Ans : ഇംപീരിയൽ എയർവേസ് ബ്രിട്ടൺ ( 1927 ൽ കെയ്റോയിൽ നിന്നും ഡൽഹിയിലേയ്ക്ക്)
  • 3 എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും കൂടിച്ചേർന്ന് National Aviation Company India Limited (NACL ) രൂപം കൊണ്ടതെന്ന്?

    Ans : ആഗസ്റ്റ് 1; 2007
  • 4 നാഷണൽ ഏവിയേഷൻ കമ്പനിയുടെ ബ്രാൻഡ് നെയിം?

    Ans : എയർ ഇന്ത്യ
  • 5 നാഷണൽ ഏവിയേഷൻ കമ്പനിയുടെ ഔദ്യോഗിക ചിഹ്നം?

    Ans : കൊണാർക്കിലെ ചക്രം ആലേഖനം ചെയ്ത പറക്കുന്ന അരയന്നം
  • 6 നാഷണൽ ഏവിയേഷൻ കമ്പനിയുടെ രജിസ്റ്റർഡ് ഓഫീസ്?

    Ans : ന്യൂഡൽഹി
  • 7 നാഷണൽ ഏവിയേഷൻ കമ്പനിയുടെ കോർപ്പറേറ്റ് ആസ്ഥാനം?

    Ans : മുംബൈ
  • 8 എയർ ഇന്ത്യയുടെ പഴയ ചിഹ്നം?

    Ans : മഹാരാജാ
  • 9 'ഇന്ത്യയിൽ ആദ്യമായി ആഭ്യന്തിര സർവ്വീസ് നടത്തിയ വിമാന കമ്പനി?

    Ans : ഇംപീരിയൽ എയർവേസ്
  • 10 'ഇന്ത്യയിൽ ആദ്യമായി നടത്തിയ ആഭ്യന്തിര വിമാന സർവീസ്?

    Ans : കറാച്ചി - ഡെൽഹി
  • 11 എയർ ഇന്ത്യ ഇന്റർനാഷണൽ ലിമിറ്റഡ് നിലവിൽ വന്നത്?

    Ans : 1948 മാർച്ച് 8
  • 12 എയർ ഇന്ത്യ ഇന്റർനാഷണലിന്‍റെ ആദ്യ അന്താരാഷ്ട സർവീസ്?

    Ans : ബോംബെ - ലണ്ടൻ; 1948 ജൂൺ 8
  • 13 ഇന്ത്യൻ വ്യോമയാന മേഖല ദേശസാൽക്കരിച്ച വർഷം?

    Ans : 1953 ആഗസ്റ്റ് 1
  • 14 ഇന്ത്യൻ എയർലൈൻസ് നിലവിൽ വന്ന വർഷം?

    Ans : 1953 ആഗസ്റ്റ് 1
  • 15 ദേശിയാടിസ്ഥാനത്തിൽ സർവ്വീസ് നടത്തിയ ആദ്യ സ്വകാര്യ വിമാന കമ്പനി?

    Ans : ഈസറ്റ് വെസ്റ്റ് എയർലൈൻസ്
  • 16 ഈസറ്റ് വെസ്റ്റ് എയർലൈൻസ് നിലവിൽ വന്ന വർഷം?

    Ans : 1990
  • 17 എയർ ഇന്ത്യാ ലിമിറ്റഡിന്‍റെ ആദ്യ ചെയർമാൻ?

    Ans : ജെ ആർ ഡി ടാറ്റാ
  • 18 എയർ ഇന്ത്യാ എക്സ്പ്രസിന്‍റെ ആസ്ഥാനം?

    Ans : കൊച്ചി
  • 19 ഇന്ത്യൻ എയർലൈൻസിന്‍റെ അനുബന്ധ സ്ഥാപനം?

    Ans : അലയൻസ് എയർ; 1996
  • 20 എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ രൂപീകൃതമായത്?

    Ans : 1995 ഏപ്രിൽ 1
  • 21 ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം?

    Ans : കുഷോക്ക് ബാക്കുല റിംപോച്ചെ വിമാന താവളം (ജമ്മു കാശ്മീരിലെ ലേ യിൽ)
  • 22 ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ റൺവേയുള്ള വിമാനത്താവളം?

    Ans : ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
  • 23 ഇന്ത്യയിൽ ഏറ്റവും തിരക്കേറിയ വിമാനത്താവളം?

    Ans : ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം; മുംബൈ
  • 24 ഇന്ത്യൻ വ്യോമഗതാഗതത്തിന്‍റെ പിതാവ്?

    Ans : ജെ ആർ ഡി ടാറ്റ
  • 25 ഇന്ത്യയിലെ ആദ്യ വിമാന കമ്പനി?

    Ans : ടാറ്റാ എയർലൈൻസ് 1932
  • 26 ടാറ്റാ എയർലൈൻസ് സ്ഥാപിച്ചത്?

    Ans : ജെ ആർ ഡി ടാറ്റ
  • 27 ടാറ്റാ എയർലൈൻസിന്‍റെ ആദ്യ സർവ്വീസ്?

    Ans : കറാച്ചി: ചെന്നൈ (പൈലറ്റ്: ജെ ആർ ഡി ടാറ്റ)
  • 28 എയർലൈൻസിന്‍റെ പേര് എയർ ഇന്ത്യ എന്നാക്കിയ വർഷം?

    Ans : 1946
  • 29 എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

    Ans : രാജീവ് ഗാന്ധിഭവൻ; ന്യൂഡൽഹി
  • 30 ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ജെറ്റ് വിമാന സർവ്വീസ് എയർ ഇന്ത്യ ആരംഭിച്ച വർഷം?

    Ans : 1960; അമേരിക്കയിലേയ്ക്ക്

"Success depends upon previous preparation, and without such preparation there is sure to be failure."

- Confucius

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.