QUESTION CATEGORIES


ലോക ചരിത്രം (Pages :40)

  • 1 ചരിത്രത്തിന്‍റെ ജന്മഭൂമി?

    Ans : ഗ്രീസ്
  • 2 ചരിത്രത്തിന്‍റെ പിതാവ്?

    Ans : ഹെറഡോട്ടസ്
  • 3 ശാസ്ത്രീയ ചരിത്രത്തിന്‍റെ പിതാവ്?

    Ans : തുസിഡൈസ് (ഗ്രീക്ക്)
  • 4 ആധുനിക ശാസ്ത്രീയ ചരിത്രത്തിന്‍റെ പിതാവ്?

    Ans : റാങ്കേ (ജർമ്മനി )
  • 5 ലോകത്തിലെ ആദ്യ ചരിത്രകൃതി എന്നറിയപ്പെടുന്നത്?

    Ans : ഹിസ്റ്റോറിക്ക (രചിച്ചത് : ഹെറോഡോട്ടസ്)
  • 6 മനുഷ്യന്‍റെ ജന്മദേശം എന്നറിയപ്പെടുന്ന ഭൂഖണ്ഡം?

    Ans : ആഫ്രിക്ക
  • 7 നിയാണ്ടർത്താൽ മനുഷ്യന്‍റെ ഫോസിൽ ലഭിച്ച നിയാണ്ടർത്താൽ താഴ്വര സ്ഥിതി ചെയ്യുന്ന രാജ്യം?

    Ans : ജർമ്മനി
  • 8 ജാവാ മനുഷ്യന്‍റെ ഫോസിൽ ലഭിച്ച സ്ഥലം?

    Ans : ജാവാ ദ്വീപ് (ഇന്തോനേഷ്യ )
  • 9 ഇന്ത്യയിൽ രാമപിത്തേക്കസ് മനുഷ്യന്‍റെ ഫോസിൽ ലഭിച്ച സ്ഥലം?

    Ans : സിവാലിക് മലനിരകൾ
  • 10 ലോകത്ത് ഏറ്റവും കൂടുതൽ മംഗളോയിഡ് വർഗക്കാരുള്ള രാജ്യം?

    Ans : ചൈന
  • 11 ഈജിപ്തിനെ “നൈലിന്‍റെ ദാനം” എന്ന് വിശേഷിപ്പിച്ചത്?

    Ans : ഹെറഡോട്ടസ്
  • 12 പെലോപ്പനീഷ്യൻ യുദ്ധചരിത്രം എന്ന പ്രശസ്ത കൃതിയുടെ കർത്താവ്?

    Ans : തുസിഡൈസ്
  • 13 മനുഷ്യൻ മൃഗങ്ങളെ ഇണക്കി വളർത്തി തുടങ്ങിയ കാലഘട്ടം?

    Ans : നവീനശിലായുഗം
  • 14 മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം?

    Ans : ചെമ്പ്
  • 15 ലോകത്തിലെ ആദ്യ നാഗരിക സംസ്ക്കാരമായി കണക്കാക്കുന്നത്?

    Ans : മെസപ്പൊട്ടേമിയൻ (സുമേറിയൻ) സംസ്ക്കാരം
  • 16 മെസപ്പൊട്ടേമിയൻ (സുമേറിയൻ) സംസ്ക്കാരം നിലനിന്നിരുന്ന രാജ്യം?

    Ans : ഇറാഖ്
  • 17 യൂഫ്രട്ടീസ്- ടൈഗ്രീസ് നദികൾക്കീടയിൽ രൂപം കൊണ്ട സംസ്ക്കാരം?

    Ans : മെസപ്പൊട്ടേമിയൻ (സുമേറിയൻ) സംസ്ക്കാരം
  • 18 ലോകത്തിലെ ആദ്യ സാമ്രാജ്യം?

    Ans : ബാബിലോണിയൻ സാമ്രാജ്യം ( സ്ഥാപകൻ : ഹമുറാബി)
  • 19 ലോകത്തിലെ ആദ്യത്തെ ഭരണാധികാരി?

    Ans : ഹമുറാബി
  • 20 ലോകത്തിലെ ആദ്യത്തെ നിയമദാതാവ്?

    Ans : ഹമുറാബി
  • 21 കണ്ണിന് പകരം കണ്ണ് പല്ലിന് പകരം പല്ല് എന്ന നയം കൊണ്ടുവന്നത്?

    Ans : ഹമുറാബി
  • 22 ലോകത്തിലെ ആദ്യ നഗരം?

    Ans : ഉർ (മെസപ്പൊട്ടോമിയയിൽ)
  • 23 സുമേറിയക്കാരുടെ പ്രധാന ദേവതയായ നന്നാർ ദേവതയുടെ ക്ഷേത്രമായ "സിഗുറാത്ത്" സ്ഥിതി ചെയ്തിരുന്ന നഗരം?

    Ans : ഉർ നഗരം
  • 24 മെസപ്പൊട്ടോമിയക്കാരുടെ എഴുത്തുവിദ്യ അറിയപ്പെടുന്നത്?

    Ans : ക്യൂണിഫോം
  • 25 ലോകത്തിലാദ്യമായി ചന്ദ്രപഞ്ചാംഗം നിർമ്മിച്ചത്?

    Ans : മെസപ്പൊട്ടേമിയൻ (സുമേറിയൻ) സംസ്ക്കാരം
  • 26 ജ്യാമിതീയ സമ്പ്രദായം കണ്ടു പിടിച്ചത്?

    Ans : മെസപ്പൊട്ടേമിയക്കാർ
  • 27 സംസ്കാരത്തിന്‍റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്?

    Ans : മെസപ്പൊട്ടേമിയൻ (സുമേറിയൻ) സംസ്ക്കാരം
  • 28 മെസപ്പൊട്ടേമിയൻ ജനതയുടെ അളവ് തൂക്ക സമ്പ്രദായം അറിയപ്പെട്ടിരുന്നത്?

    Ans : മൈന
  • 29 1930 ൽ ഉർ നഗരം ഖനനം ചെയ്തെടുക്കാൻ നേതൃത്വം നല്കിയ പുരാവസ്തു ഗവേഷകൻ?

    Ans : ലിയോണാർഡ് വൂളി
  • 30 ഈജിപ്തിലെ രാജാക്കൻമാർ അറിയപ്പെടുന്നത്?

    Ans : ഫറവോ

"The cave you most fear to enter contains the greatest treasure"

- Joseph Campbell

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.