QUESTION CATEGORIES


കേരളാ നവോഥാനം (Pages :22)

  • 31 ശ്രീനാരായണ ഗുരുവിനോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?

    Ans : 1967 ആഗസ്റ്റ് 21
  • 32 മറ്റാരു രാജ്യത്തിന്‍റെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?

    Ans : ശ്രീനാരായണ ഗുരു (രാജ്യം: ശ്രീലങ്ക)
  • 33 നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യമലയാളി?

    Ans : ശ്രീനാരായണ ഗുരു
  • 34 ശ്രീനാരായണ ഗുരു ധർമ്മപരിപാലനയോഗം (എസ്.എൻ.ഡി.പി) സ്ഥാപിച്ച വർഷം?

    Ans : 1903 മെയ് 15
  • 35 ധർമ്മപരിപാലനയോഗം സ്ഥാപിക്കാന്‍ ശ്രീനാരായണ ഗുരുവിന് പ്രേരണയായത്?

    Ans : ഡോ.പൽപ്പു
  • 36 ധർമ്മപരിപാലനയോഗം സ്ഥാപിക്കാന്‍ കാരണമായ യോഗം?

    Ans : അരുവിപ്പുറം ക്ഷേത്ര യോഗം
  • 37 ധർമ്മപരിപാലനയോഗത്തിന്‍റെ മുൻഗാമി എന്നറിയപ്പെടുന്നത്?

    Ans : വാവൂട്ടുയോഗം
  • 38 ധർമ്മപരിപാലനയോഗത്തിന്‍റെ ആജീവനാന്ത അദ്ധ്യക്ഷൻ?

    Ans : ശ്രീനാരായണ ഗുരു
  • 39 ധർമ്മപരിപാലനയോഗത്തിന്‍റെ ആദ്യ ഉപാധ്യക്ഷൻ?

    Ans : ഡോ. പൽപ്പു
  • 40 ധർമ്മപരിപാലനയോഗത്തിന്‍റെ മുഖപത്രം?

    Ans : വിവേകോദയം
  • 41 1904 ൽ വിവേകോദയം ആരംഭിച്ചപ്പോൾ ആദ്യ പത്രാധിപർ?

    Ans : എം ഗോവിന്ദൻ
  • 42 ധർമ്മപരിപാലനയോഗത്തിന്‍റെ ഇപ്പോഴത്തെ മുഖപത്രം?

    Ans : യോഗനാദം
  • 43 ധർമ്മപരിപാലനയോഗത്തിന്‍റെ ആസ്ഥാനം?

    Ans : കൊല്ലം
  • 44 ശ്രീനാരായണ ഗുരു തലശ്ശേരി ജഗന്നാഥ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയ വർഷം?

    Ans : 1908
  • 45 ഗുരു ശിവഗിരിയിൽ ശാരദാ പ്രതിഷ്ഠ നടത്തിയ വര്‍ഷം?

    Ans : 1912
  • 46 ശിവഗിരി ശരദാമഠം നിർമ്മിച്ചിരിക്കുന്ന ആ കൃതി?

    Ans : അഷ്ടഭുജാകൃതി
  • 47 കാഞ്ചിപുരത്ത് നാരായണസേവാ അശ്രമം സ്ഥാപിച്ച വർഷം?

    Ans : 1916
  • 48 ഈഴവ ഗസറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധീകരണം?

    Ans : വിവേകോദയം
  • 49 ആലുവാ സര്‍വ്വമത സമ്മേളനത്തിന്‍റെ അദ്ധ്യക്ഷൻ?

    Ans : സദാശിവ അയ്യർ
  • 50 ഏത് സമ്മേളനത്തിൽ വച്ചാണ് താലികെട്ട് കല്യാണം ബഹിഷ്ക്കരിക്കാൻ ശ്രീനാരായണ ഗുരു ആഹ്വാനം ചെയ്തത്?

    Ans : ആലുവ സമ്മേളനം
  • 51 ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം?

    Ans : ശ്രീലങ്ക
  • 52 ശ്രീനാരായണ ഗുരുവിന്‍റെ അനുയായികൾ ശ്രീലങ്കയിൽ സ്ഥാപിച്ച സംഘടന?

    Ans : സിലോൺ വിജ്ഞാനോദയം യോഗം
  • 53 ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വർഷം?

    Ans : 1882
  • 54 കുമാരനാശാൻ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?

    Ans : 1891
  • 55 ശ്രീനാരായണ ഗുരുവിനെ ഡോ പൽപ്പു സന്ദർശിച്ച വർഷം?

    Ans : 1895 (ബാംഗ്ലൂരിൽ വച്ച് )
  • 56 ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി സന്ദർശിച്ച വർഷം?

    Ans : 1912 (ബാലരാമപുരത്ത് വച്ച്)
  • 57 ശ്രീനാരായണ ഗുരുവിനെ വാഗ്ഭടാനന്ദൻ സന്ദർശിച്ച വർഷം?

    Ans : 1914
  • 58 ശ്രീനാരായണ ഗുരു രമണ മഹർഷിയെ സന്ദർശിച്ച വർഷം?

    Ans : 1916
  • 59 ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിച്ച വർഷം?

    Ans : 1922 നവംബർ 22
  • 60 ശ്രീനാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ച വർഷം?

    Ans : 1925 മാർച്ച് 12

"Vision doesn't usually come as a lightening bolt. Rather it comes as a slow crystallization of life challenges that we one day recognize as a beautiful diamond with great value to ourselves and others"

- Dr. Michael Norwood
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.