QUESTION CATEGORIES


ഭൗതീക ശാസ്ത്രം (Pages :11)

  • 121 LASER ന്റെ പൂർണ്ണരൂപം?

    Ans : ലൈറ്റ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ
  • 122 ലേസർ കണ്ടു പിടിച്ചത്?

    Ans : തിയോഡർ മെയ്മാൻ (1960)
  • 123 ലേസർ എന്നതിന് ആ പേര് നൽകിയ ശാസ്ത്രജ്ഞൻ?

    Ans : ഗോർഡൻ ഗ്ലൗഡ് (1957)
  • 124 മേസർ (MASER) ന്റെ പൂർണ്ണരൂപം?

    Ans : മൈക്രോവേവ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ
  • 125 മേസർ (MASER) കണ്ടു പിടിച്ചത്?

    Ans : ചാൾസ് എച്ച്. ഡൗൺസ്
  • 126 RADAR ന്റെ പൂർണ്ണരൂപം?

    Ans : റേഡിയോ ഡിറ്റക്ഷൻ ആൻഡ് റെയിഞ്ചിംങ്ങ്
  • 127 റഡാർ കണ്ടു പിടിച്ചത്?

    Ans : ആൽബർട്ട് എച്ച്. ടെയ്ലർ & ലിയോ സി. യങ്
  • 128 വിദൂര വസ്തുക്കളുടെ കൃത്യമായ സ്ഥാനനിർണ്ണയത്തിനുപയോഗിക്കുന്നത്?

    Ans : റഡാർ
  • 129 ആന്തരിക അവയവങ്ങളുടെ ഫോട്ടോ എടുക്കാൻ ഉപയോഗിക്കുന്നത്?

    Ans : സോഫ്റ്റ് എക്സറേ
  • 130 റേഡിയോ; ടി.വി പ്രക്ഷേപണത്തിനുപയോഗിക്കുന്ന കിരണം?

    Ans : റേഡിയോ തരംഗം
  • 131 റേഡിയേഷനും ക്യാൻസർ ചികിത്സയ്ക്കും ഉപയോഗിക്കുന്ന കിരണം?

    Ans : ഹാർഡ് എക്സറേ
  • 132 മയിൽപീലിയിൽ കാണുന്ന വ്യത്യസ്ത വർണ്ണങ്ങൾ ഉണ്ടാക്കുന്ന സൂക്ഷ്മ കണികകൾ?

    Ans : ബുൾബുൾസ്
  • 133 കണ്ണാടിയിൽ പ്രതിബിംബത്തിന്റെ വശങ്ങൾ ഇടംവലം തിരിഞ്ഞു വരാൻ കാരണമായ പ്രതിഭാസം?

    Ans : പാർശ്വിക വിപര്യയം
  • 134 ലെൻസിന്റെ പവർ അളക്കുവാനുള്ള യൂണിറ്റ്?

    Ans : ഡയോപ്റ്റർ
  • 135 അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്ത കണ്ണിന്റെ ന്യൂനത?

    Ans : ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ or Long Sight)
  • 136 ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ or Long Sight) പരിഹരിക്കുന്നതിനുള്ള ലെൻസ്?

    Ans : കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)
  • 137 മാന്ധിഫൈയിംഗ് ഗ്ലാസായി ഉപയോഗിക്കുന്ന ലെൻസ്?

    Ans : കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)
  • 138 മധ്യഭാഗം കട്ടികൂടിയതും വശങ്ങൾ ഇടുങ്ങിയതുമായ ലെൻസ്?

    Ans : കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)
  • 139 മധ്യഭാഗം ഇടുങ്ങിയതും വശങ്ങൾ കട്ടികൂടിയതുമായ ലെൻസ്?

    Ans : കോൺകേവ് ലെൻസ്
  • 140 മൈക്രോ സ്കോപ്പ്; ടെലിസ്കോപ്പ് എന്നിവയിൽ ഉപയോഗിക്കുന്ന ലെൻസ്?

    Ans : കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)
  • 141 അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്ത കണ്ണിന്റെ ന്യൂനത?

    Ans : ഹ്രസ്വദൃഷ്ടി (മയോപ്പിയ or Short Sight)
  • 142 ഹ്രസ്വദൃഷ്ടി (മയോപ്പിയ or Short Sight) പരിഹരിക്കുന്നതിനുള്ള ലെൻസ്?

    Ans : കോൺകേവ് ലെൻസ് (വിവ്രജന ലെൻസ് / Diverging lens)
  • 143 ഹ്രസ്വദൃഷ്ടി (മയോപ്പിയ or Short Sight) യിൽ വസ്തുവിന്റെ പ്രതിബിംബം പതിക്കുന്നത്?

    Ans : റെറ്റിനയുടെ മുന്നിൽ
  • 144 ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ or Long Sight) ൽ വസ്തുവിന്റെ പ്രതിബിംബം പതിക്കുന്നത്?

    Ans : റെറ്റിനയുടെ പിന്നിൽ
  • 145 കോർണിയ വൃത്താകൃതിയിലല്ലെങ്കിൽ കണ്ണിനുണ്ടാകുന്ന ന്യൂനത?

    Ans : വിഷമദൃഷ്ടി (അസ്റ്റിഗ്മാറ്റിസം )
  • 146 വിഷമദൃഷ്ടി (അസ്റ്റിഗ്മാറ്റിസം ) പരിഹരിക്കുന്നതിനുള്ള ലെൻസ്?

    Ans : സിലിൻഡ്രിക്കൽ ലെൻസ്
  • 147 ഒപ്റ്റിക്കൽ ഗ്ലാസായി ഉപയോഗിക്കുന്നത്?

    Ans : ഫ്ളിന്റ് ഗ്ലാസ്
  • 148 ഹ്രസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഒരുമിച്ച് പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്?

    Ans : ബൈഫോക്കൽ ലെൻസ്
  • 149 ബൈഫോക്കൽ ലെൻസ് കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ?

    Ans : ബെഞ്ചമിൻ ഫ്രാങ്ക്ലിൻ
  • 150 കോൺവെക്സ് ലെൻസിൽ ഉണ്ടാകുന്ന പ്രതിബിംബം?

    Ans : Real & Inverted (യഥാർത്ഥവും തലകീഴായതും)

"If you never budge, don’t expect a push"

- Malcolm S. Forbes
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.