QUESTION CATEGORIES


ഭൂമിശാസ്ത്രം (Pages :6)

  • 121 ഏറ്റവും വലിയ രണ്ടാമത്തെ സമുദ്രം?

    Ans : അറ്റ്ലാന്റിക് സമുദ്രം
  • 122 അറ്റ്ലാന്റിക് സമുദ്രത്തിലെ ഏറ്റവും ആഴമുള്ള ഭാഗം?

    Ans : പ്യൂർട്ടോറിക്ക ട്രഞ്ചിലെ മിൽവോക്കി ഡീപ്പ് (ആഴം: 8648 മീ.)
  • 123 ബർമുഡ ട്രയാംഗിൾ സ്ഥിതി ചെയ്യുന്ന സമുദ്രം?

    Ans : അറ്റ്ലാന്റിക് സമുദ്രം
  • 124 ചാളക്കടൽ (Herring Pond) സ്ഥിതി ചെയ്യുന്നത്?

    Ans : വടക്കേ അറ്റ്ലാന്റിക് സമുദ്രത്തിൽ
  • 125 സെന്‍റ് ഹെലേന ദ്വീപ് സ്ഥിതി ചെയ്യുന്ന സമുദ്രം?

    Ans : അറ്റ്ലാന്റിക് സമുദ്രം
  • 126 'ആമസോൺ നദി പതിക്കുന്ന സമുദ്രം?

    Ans : അറ്റ്ലാന്റിക് സമുദ്രം
  • 127 നൈൽ നദി പതിക്കുന്ന കടൽ?

    Ans : മെഡിറ്ററേനിയൻ കടൽ
  • 128 ടൈറ്റാനിക്കപ്പൽ ദുരന്തം നടന്ന വർഷം?

    Ans : 1912 ഏപ്രിൽ 14 ( അറ്റ്ലാന്റിക് സമുദ്രത്തിൽ)
  • 129 ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം?

    Ans : ജാവ ട്രഞ്ച് (ഡയമന്റിന കിടങ്ങ്)
  • 130 വാർട്ടർ ഗർത്തം കാണപ്പെടുന്നതെവിടെ?

    Ans : ഇന്ത്യൻ മഹാസമുദ്രത്തിൽ
  • 131 ഗൾഫ് ഓഫ് ഏദൻ സ്ഥിതി ചെയ്യുന്ന സമുദ്രം?

    Ans : ഇന്ത്യൻ മഹാസമുദ്രം
  • 132 ഗൾഫ് ഓഫ് ഒമാൻ സ്ഥിതി ചെയ്യുന്ന സമുദ്രം?

    Ans : ഇന്ത്യൻ മഹാസമുദ്രം
  • 133 പേർഷ്യൻ ഗൾഫ് സ്ഥിതി ചെയ്യുന്ന സമുദ്രം?

    Ans : ഇന്ത്യൻ മഹാസമുദ്രം
  • 134 ഏറ്റവും ചെറിയ സമുദ്രം?

    Ans : ആർട്ടിക് സമുദ്രം
  • 135 ഭൂമിയുടെ ഉത്തരധ്രുവം സ്ഥിതി ചെയ്യുന്ന സമുദ്രം?

    Ans : ആർട്ടിക് സമുദ്രം
  • 136 ആർട്ടിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം?

    Ans : ആർട്ടിക് ബേസിൻ
  • 137 പൗർണ്ണമി (വെളുത്ത വാവ്); അമാവാസി (കറുത്തവാവ്) ദിവസങ്ങളിലെ വേലിയേറ്റം അറിയപ്പെടുന്നത്?

    Ans : വാവുവേലി (Spring Tide)
  • 138 രണ്ട് വേലിയേറ്റങ്ങൾക്കിടയിലുള്ള സമയ വ്യത്യാസം?

    Ans : 12 മണിക്കൂർ 25 മിനിറ്റ്
  • 139 ലോകത്തിലെ ഏറ്റവും ഉയർന്ന വേലിയേറ്റം അനുഭവപ്പെടുന്ന ഉൾക്കടൽ?

    Ans : ഫണ്ടി ഉൾക്കടൽ (കാനഡ)
  • 140 ഇന്ത്യയിൽ ഏറ്റവും ഉയർന്ന വേലിയേറ്റം രേഖപ്പെടുത്തിയ സ്ഥലം?

    Ans : ഓഖ (ഗുജറാത്ത്)
  • 141 ഇന്ത്യയിലെ പ്രധാന വേലിയേറ്റ തുറമുഖം?

    Ans : കാണ്ട്ല (ഗുജറാത്ത്)
  • 142 ഇന്ത്യയിൽ വേലിയേറ്റ തിരമാലകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്ഥലം?

    Ans : കാംബെ ഉൾക്കടൽ (കച്ച്)
  • 143 ലോകത്തിലെ ഏറ്റവും വലിയ കടലിടുക്ക്?

    Ans : മലാക്ക കടലിടുക്ക്
  • 144 ലോകത്തിലെ ഏറ്റവും നീളം കൂടിയ മനുഷ്യനിർമ്മിതമായ കനാൽ?

    Ans : ഗ്രാന്‍റ് കനാൽ ( രാജ്യം: ചൈന; നീളം: 1776 കി.മീ; ബന്ധിപ്പിക്കുന്ന നഗരങ്ങൾ: ബീജിങ്ങ്- ഹാങ്ഷൂ)
  • 145 ഇന്ത്യയേയും ശ്രീലങ്കയേയും വേർതിരിക്കുന്ന കടലിടുക്ക്?

    Ans : പാക് കടലിടുക്ക്
  • 146 പാക് കടലിടുക്കിനെ മാന്നാർ ഉൾക്കടലിൽ നിന്നും വേർതിരിക്കുന്ന മണൽത്തിട്ട?

    Ans : ആദംസ് ബ്രിഡ്ജ് OR രാമസേതു(നീളം: 30 കി.മി; സ്ഥാനം: തമിഴ്നാട്ടിലെ ധനുഷ് കോടിക്കും ശ്രീലങ്കയിലെ തലൈമാന്നാറിനും ഇടയിൽ)
  • 147 പാക് കടലിടുക്കിന്‍റെ ആഴം വർദ്ധിപ്പിച്ച് കപ്പൽ കനാൽ നിർമ്മിക്കുന്ന പദ്ധതി?

    Ans : സേതുസമുദ്രം പദ്ധതി
  • 148 സേതുസമുദ്രം പദ്ധതിയുടെ നടത്തിപ്പ് ചുമതല വഹിക്കുന്ന ഏജൻസി?

    Ans : തൂത്തുക്കുടി പോർട്ട് ട്രസ്റ്റ്
  • 149 രാമസേതുവിനെ ആദംസ് ബ്രിഡ്ജ് എന്ന് നാമകരണം ചെയ്ത ബ്രിട്ടീഷുകാരൻ?

    Ans : ജെയിംസ് റെന്നൽ
  • 150 സൂയസ് കനാലിന്‍റെ ശില്പി?

    Ans : ഫെർഡിനാന്റ്ഡി ലെസപ്സ്

"If the only prayer you ever say in your entire life is thank you, it will be enough"

- Meister Eckhardt
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.