QUESTION CATEGORIES


മത്സര പരീക്ഷകളിലെ മലയാളം (Pages :17)

 • 181 'ആലത്തൂർകാക്ക' എന്ന ശൈലിയുടെ അർത്ഥം?

  (A) ശല്യക്കാരൻ
  (B) ആശിച്ചുകാലം കഴിയുന്നവൻ
  (C) വിശ്വസിക്കാൻ കൊള്ളാത്തവൻ
  (D) കോമാളി
 • 182 ശരിയായ വാക്യം കണ്ടു പിടിക്കുക?

  (A) വിശിഷ്ടാതിഥിക്ക് ഒരു മണിക്കൂർ വൈകി എത്താനേ കഴിഞ്ഞുള്ളൂ
  (B) വിശിഷ്ടാതിഥിക്ക് ഒരു മണിക്കൂറേ വൈകി എത്താൻ കഴിഞ്ഞുള്ളൂ
  (C) വിശിഷ്ടാതിഥിക്ക് ഒരു മണിക്കൂർ വൈകിയേ എത്താൻ കഴിഞ്ഞുള്ളൂ
  (D) വിശിഷ്ടാതിഥിക്ക് ഒരു മണിക്കൂർ മാത്രമേ വൈകി എത്താൻ കഴിഞ്ഞുള്ളൂ
 • 183 ശരിയായ രൂപമേത്?

  (A) ജേഷ്ടൻ
  (B) ജേഷ്ഠൻ
  (C) ജ്യേഷ്ഠൻ
  (D) ജ്യേഷ്ടൻ
 • 184 "രാമനും കൃഷ്ണനും മിടുക്കൻമാരാണ്" എന്ന വാക്യത്തിലെ 'ഉം' എന്നത്?

  (A) സന്ധിവാചകം
  (B) സമുച്ചയം
  (C) അവ്യയം
  (D) അനുസാരം
 • 185 നിങ്ങൾ എന്ന പദം പിരിച്ചാൽ?

  (A) നി+കൾ
  (B) നി+ങ് +കൾ
  (C) നിൻ + കൾ
  (D) നിങ്+ങ്ങൾ
 • 186 Accept this for the time being -എന്ന വാക്യം പരിഭാഷപ്പെടുത്തുക?

  (A) സമയക്കുറവ് മൂലം ഇത് പരിഗണിക്കുക
  (B) തൽക്കാലത്തേയ്ക്ക് ഇത് പരിഹരിക്കുക
  (C) സമയാസമയങ്ങളിൽ ഇത് അംഗീകരിക്കുക
  (D) എല്ലാക്കാലത്തേയ്ക്കുമായി ഇത് സമ്മതിക്കുക
 • 187 മുന് വിനയെച്ചത്തിന് ഉദാഹരണം ഏത്?

  (A) പോയിക്കണ്ടു
  (B) പോകെ കണ്ടു
  (C) പോകവേ കണ്ടു
  (D) പോയാല് കാണാം.
 • 188 തെറ്റായ പ്രയോഗം കണ്ടെത്തുക?

  (A) ഒരിക്കൽ കൂടി ഞാൻ അദ്ദേഹത്തെ കാണാൻ പോകും
  (B) വീണ്ടും ഞാൻ അദ്ദേഹത്തെ കാണാൻ പോകും
  (C) ഞാൻ അദ്ദേഹത്തെ കാണാൻ ഒരിക്കൽ കൂടി പോകും
  (D) വീണ്ടും ഒരിക്കൽ കൂടി ഞൻ അദ്ദേഹത്തെ കാണാൻ പോകും
 • 189 വിഭക്തിപ്രത്യയം കൂടാതെ പദങ്ങളെ കൂട്ടിച്ചേർക്കുന്നതിന് പറയുന്ന പേര്?

  (A) സമാസം
  (B) പ്രകാരം
  (C) പ്രയോഗം
  (D) കാരകം
 • 190 താഴെ പറയുന്നതിൽ സ്ത്രീലിംഗ പ്രത്യയം ഉപയോഗിക്കുന്ന പദമേത്?

  (A) ആൻ
  (B) തു
  (C) അം
  (D) ഇ
 • 191 കാട്ടാളത്തം എന്ന പദം ഏത് വിഭാഗം?

  (A) തദ്ധിതം
  (B) ഭേദകം
  (C) കൃത്ത്
  (D) സമുച്ചയം
 • 192 'എ' എന്ന പ്രത്യയം ഏതു വിഭക്തിയുടേതാണ്?

  (A) ഉദ്ദേശികയുടെ
  (B) ആധാരികയുടെ
  (C) പ്രതിഗ്രാഹികയുടെ
  (D) നിര്ദേശികയുടെ
 • 193 താഴെകൊടുത്തിട്ടുള്ള പദങ്ങളില് 'ആന'യുടെ പര്യായമല്ലാത്തത്?

  (A) കളഭം
  (B) ഹരിണം
  (C) സിന്ധൂരം
  (D) കരി
 • 194 ആകൃതി എന്നർഥം വരുന്ന പദം ഏത്?

  (A) ആകരം
  (B) ആകാരം
  (C) ആകല്പം
  (D) അളിന്ദം
 • 195 " അപേക്ഷ സമർപ്പിച്ചു കൊള്ളുന്നു" ഇതിൽ 'കൊള്ളുന്നു ' എന്ന പദം?

  (A) അനു പ്രയോഗം
  (B) കർമ്മണി പ്രയോഗം
  (C) വിധായകപ്രയോഗം
  (D) അ പോദ്ധാരം
 • 196 നോക്കി എഴുതി എന്നത് ഏത് വിനയെച്ചം?

  (A) മുൻവിനയെച്ചം
  (B) പിൻവിനയെച്ചം
  (C) തൻവിനയെച്ചം
  (D) നടുവിനയെച്ചം
 • 197 താമര എന്ന പദത്തിന്‍റെ പര്യായം?

  (A) അംബരം
  (B) അംബുജം
  (C) അംശുകം
  (D) അംബുകം
 • 198 നമ്മുടെ ക്ഷണം സ്വീകരിച്ചെത്തിയ സാഹിത്യകാരന് ഹാർദവമായ സ്വാഗതം - ഈ വാകൃത്തിലെ തെറ്റായ പദം?

  (A) ക്ഷണം
  (B) സ്വാഗതം
  (C) നമ്മുടെ
  (D) ഹാർദ്ദവം
 • 199 Play with fire - എന്നതിന്‍റെ മലയാള തര്‍ജ്ജിമ?

  (A) തീക്കൊള്ളികൊണ്ട് രസിക്കുക
  (B) തീ കൊണ്ട് രസിക്കുക
  (C) തീയിലേക്ക് ചാടുക
  (D) തീ കൊണ്ട് കളിക്കുക
 • 200 എങ്ങനെയാണോ അങ്ങനെ -ഒറ്റപ്പദമാക്കുക?

  (A) യഥാതഥം
  (B) തഥൈവ
  (C) തഥം
  (D) ഇവയൊന്നുമല്ല
 • 201 ‘ദീപാളി കുളിക്കുക' എന്ന് അർത്ഥം വരുന്ന ശൈലി?

  (A) പിശുക്ക് കാണിക്കുക
  (B) ധൂർത്തു കാണിക്കുക
  (C) മിതമായി ചിലവാക്കുക
  (D) ആർത്തി കാണിക്കുക
 • 202 A sound mind in a sound body - ഈ ആശയം വരുന്ന വാക്യം?

  (A) ശബ്ദമുള്ളവർക്കേ നല്ല മനസ്സുണ്ടാകൂ
  (B) ശക്തമായ മനസ്സുള്ളവർക്കേ ഉറച്ച തീരുമാനമെടുക്കാൻ കഴിയൂ
  (C) ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ
  (D) നല്ല മനസ്സുള്ളവർക്കേ നല്ല ശബ്ദമുണ്ടാകൂ
 • 203 താങ്കൾക്ക് ജോലിയിൽ പ്രവേശിക്കാം എന്നർത്ഥം വരുന്ന ഇംഗ്ലീഷ് വാക്യം?

  (A) You will join the uty
  (B) You n join the uty
  (C) You joine the uty
  (D) You resume the uty
 • 204 'അപ്പുക്കിളി' എന്ന കഥാപാത്രം ഏത് കൃതിയിലേതാണ്?

  (A) ഒരു ദേശത്തിന്‍റെ കഥ
  (B) നാലുകെട്ട്
  (C) ഖസാക്കിന്‍റെ ഇതിഹാസം
  (D) ഉമ്മാച്ചു
 • 205 ചാട്ടം -എന്ന പദം ഏത് വിഭാഗത്തിൽപ്പെടുന്നു?

  (A) ഗുണ നാമം
  (B) മേയ നാമം
  (C) ക്രീയാനാമം
  (D) സർവ നാമം
 • 206 താഴെപ്പറയുന്നവയില് സ്ത്രീലിംഗ പ്രത്യയമല്ലാത്തതേത്?

  (A) ഇ
  (B) തു
  (C) അള്
  (D) ആള്
 • 207 പന + ഓല = പനയോല - സന്ധി ഏത്?

  (A) ആദേശം
  (B) ലോപം
  (C) ദ്വിത്വം
  (D) ആഗമം
 • 208 താഴെ കൊടുത്തിരിക്കുന്നതിൽ ശരിയായ പ്രയോഗം ഏത്?

  (A) തത്വം
  (B) മഹത്വം
  (C) സ്വത്വം
  (D) ഭോഷത്വം
 • 209 "അതി ചിന്ത വഹിച്ചു സീത പോയ് സ്ഥിതി ചെയ്താളുട ജാന്ത വാടിയിൽ " ഊ വരികൾ എത് കൃതിയിൽ നിന്നാണ്?

  (A) രാമായണം കിളിപ്പാട്ട്
  (B) രാമായണം ചമ്പു
  (C) വാത്മീകി രാമായണം
  (D) ചിന്താവിഷ്ടയായ സീത
 • 210 ശരിയല്ലാത്ത പ്രയോഗം ഏത്?

  (A) ഓരോരുത്തരും അവരവരുടെ സ്ഥാനത്തിരിക്കണം
  (B) ഓരോ ആളുകളും അവരവരുടെ സ്ഥാനത്തിരിക്കണം
  (C) ഓരോ ആളും അവരവരുടെ സ്ഥാനത്തിരിക്കണം
  (D) എല്ലാവരും അവരവരുടെ സ്ഥാനത്തിരിക്കണം

"Be courageous! Have faith! Go forward"

- Thomas Alva Edison
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.