2800 കേരളം അടിസ്ഥാന വിവരങ്ങള്‍ മലയാളം ചോദ്യോത്തരങ്ങൾ
Facts about Kerala Malayalam Questions for Kerala PSC 10th Level Exam
151തിരുവിതാംകൂർ സർവ്വകലാശാലയുടെ പേര് കേരളാ സർവ്വകലാശാല എന്ന് മാറ്റിയ വർഷം?
Ans : 1957
152സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണത്തിനായി കേരളാ പോലീസ് നടപ്പിലാക്കിയ പദ്ധതി?
Ans : പിങ്ക് ബീറ്റ്
153ഏറ്റവും അവസാനം രൂപീകൃതമായ ജില്ല?
Ans : കാസർഗോഡ് (1984 മെയ് 24)
154ഏറ്റവും വലിയ ശുദ്ധജല തടാകം?
Ans : ശാസ്താംകോട്ട കായൽ
155കേരളത്തിലെ ആദ്യ നിയമ സർവ്വകലാശാലയുടെ (National University of Advanced Legal Studies - NUALS) ആസ്ഥാനം?
Ans : കളമശ്ശേരി
156കേരളത്തിലെ ആദ്യത്തെ വന്യ ജീവി സങ്കേതം?
Ans : തേക്കടി (പെരിയാർ)
157കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ നേത്ര ദാന ഗ്രാമം?
Ans : ചെറുകുളത്തൂർ (കോഴിക്കോട്)
158സുഖവാസ കേന്ദ്രമായ പൈതൽ മല സ്ഥിതി ചെയ്യുന്ന ജില്ല?
Ans : കണ്ണൂർ
159കേരള ലളിതകലാ അക്കാഡമിയുടെ ആസ്ഥാനം?
Ans : ത്രിശൂർ
160കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം?
Ans : തലപ്പാടി
161സുൽത്താൻ കനാൽ സ്ഥിതി ചെയ്യുന്ന ജില്ല?
Ans : കണ്ണൂർ (വളപട്ടണം പുഴയെ കവ്വായി കനാലുമായി ബന്ധിപ്പിക്കുന്നു)
162വിസ്തീർണ്ണം ഏറ്റവും കൂടിയ മുൻസിപാലിറ്റി?
Ans : തൃപ്പൂണിത്തറ
163കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർവത്കരന്ന പഞ്ചായത്ത്?
Ans : വെള്ളനാട് (തിരുവനന്തപുരം)
164ആദ്യ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്?
Ans : പട്ടം (തിരുവനന്തപുരം)
165National University of Advanced Legal Studies - NUALS ന്റെ ചാൻസിലർ?
Ans : ഹൈക്കോടതി ചീഫ് ജസ്റ്റീസ്
166മുതിരപ്പുഴ; നല്ല തണ്ണി; കുണ്ടള എന്നീ നദികളുടെ സംഘമ സ്ഥാനം?
Ans : മൂന്നാർ
167സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ശില്പി?
Ans : വില്ല്യം ബാർട്ടൺ
168കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തം പ്രമേയമാക്കി ഡോ. ബിജു സംവിധാനം ചെയ്ത സിനിമ?
Ans : വലിയ ചിറകുള്ള പക്ഷികള്‍
169ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലം?
Ans : ചെമ്പഴന്തി
170ആലപ്പുഴ നഗരത്തിന്റെ ശില്പി?
Ans : ദിവാൻ രാജാ കേശവദാസ്
171കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച ജില്ല?
Ans : തിരുവനന്തപുരം
172കരിവള്ളൂർ കർഷകസമരം നടന്ന വർഷം?
Ans : 1946 (കണ്ണൂർ)
173കടലാമകളുടെ പ്രജനന കേന്ദ്രമായ കോഴിക്കോട്ടെ കടൽത്തീരം?
Ans : കൊളാവി കടപ്പുറം
174കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം?
Ans : തെങ്ങ്
175എന്റെ ബാല്യകാല സ്മരണകൾ സ്മരണയുടെ ഏടുകൾ ആരുടെ ആത്മകഥയാണ്?
Ans : സി.അച്ചുതമേനോൻ
176പെരിയാർ ലീസ് എഗ്രിമെന്റ് ഒപ്പുവച്ച വർഷം?
Ans : 1886 ഒക്ടോബർ 29 (999 വർഷത്തേയ്ക്ക്)
177കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത പ്രധാന കമുകിനം?
Ans : മംഗള
178വയനാട് ഹെറിറ്റേജ് മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം?
Ans : അമ്പലവയൽ (വയനാട്)
179കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
Ans : പന്നിയൂർ (കണ്ണൂർ)
180ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല?
Ans : കാസർഗോഡ്
"All changes, even the most longed for, have their melancholy; for what we leave behind us is a part of ourselves; we must die to one life before we can enter another"