97 വർണ്ണാന്ധത (Colour Blindness ) അറിയപ്പെടുന്ന പേര്?
Ans : ഡാൾട്ടനിസം
98 വർണ്ണാന്ധത (Colour Blindness ) കണ്ടു പിടിച്ചത്?
Ans : ജോൺ ഡാൾട്ടൻ
99 മങ്ങിയ വെളിച്ചത്തിൽ കണ്ണു കണാൻ കഴിയാത്ത അവസ്ഥ?
Ans : നിശാന്ധത ( Nightst Blindness )
100 നിശാന്ധതയ്ക്ക് ( Nightst Blindness ) കാരണം?
Ans : വൈറ്റമിൻ A യുടെ അപര്യാപ്തത
101 ഒരു വസ്തു ജനിപ്പിക്കുന്ന ദൃശ്യാനുഭവം 1/16 സെക്കന്റ് സമയം കണ്ണിൽ തന്നെ തങ്ങി നിൽക്കുന്ന പ്രതിഭാസം?
Ans : വീക്ഷണസ്ഥിരത (Persistance of vision)
102 കണ്ണിൽ നിന്നും വസ്തുവിലേയ്ക്കുള്ള ദൂരം അനുസരിച്ച് പ്രതിബിംബം റെറ്റിനയിൽ തന്നെ പതിപ്പിക്കാനുള്ള കണ്ണിന്റെ കഴിവ്?
Ans : സമഞ്ജന ക്ഷമത (Power of Accomodation)
103 പ്രായം കൂടുമ്പോൾ കണ്ണിന്റെ ഇലാസ്തികത കുറത്ത് വരുന്ന അവസ്ഥ?
Ans : വെള്ളെഴുത്ത്
104 പ്രായം കൂടുമ്പോൾ കണ്ണിന്റെ ലെൻസിന്റെ സുതാര്യത നഷ്ടമാകുന്ന അവസ്ഥ?
Ans : തിമിരം (cataract)
105 ലോകത്തിലാദ്യമായി തിമിര ശസ്ത്രക്രിയ നടത്തിയത്?
Ans : ശുശ്രുതൻ
106 കണ്ണ് പുറത്തേയ്ക്ക് തുറിച്ചു വരുന്ന അവസ്ഥ?
Ans : എക്സോഫ്താൽമോസ് (പ്രോപ്റ്റോസിസ്)
107 മൂങ്ങയ്ക്ക് പകൽ വെളിച്ചത്തിൽ കാഴ്ച കുറയാനുള്ള കാരണം?
Ans : കോൺകോശങ്ങളുടെ അപര്യാപ്തത
108 കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ഉപയോഗിക്കുന്ന നേത്ര ഭാഗം?
Ans : കോർണിയ (നേത്രപടലം)
109ലോകത്തിലെ ആദ്യത്തെ കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയത്?
Ans : ഡോ. എഡ്വേർഡ് കൊണാർഡ് സിം (1905 ഡിസംബർ 7)
110 കാഴ്ചശക്തി പരിശോധിക്കാൻ ഉപയോഗിക്കുന്ന ചാർട്ട്?
Ans : സ്നെല്ലൻസ് ചാർട്ട്
111 ദേശീയ അന്ധതാ നിവാരണ പദ്ധതി ആരംഭിച്ച വർഷം?
Ans : 1976
112 മനുഷ്യ നേത്രത്തിലെ കോർണിയയിൽ പുതുതായി കണ്ടെത്തിയ ദുവ പാളി (Dua's Layer) കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ?
Ans : ഹർമിന്ദർസിങ് ദുവ
113 കോർണിയ മാറ്റി പുതിയ കോർണിയ വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയയുടെ പേര്?
Ans : കെരാറ്റോ പ്ലാസ്റ്റി
114 കണ്ണിന്റെ ഉൾവശം പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
Ans : ഒഫ്താൽമോ സ്കോപ്
115ശരീരത്തിലെ തുലന നില പാലിക്കാൻ സഹായിക്കുന്ന അവയവം?
Ans : ചെവി
116മധ്യ കർണ്ണത്തിലെ അസ്ഥികൾ?
Ans : മാലിയസ് ; ഇൻകസ് ; സ്റ്റേപിസ്
117ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി?
Ans : സ്റ്റേപിസ്
118ശ്രവണത്തിന് സഹായിക്കുന്ന ചെവിയിലെ ഭാഗം?
Ans : കോക്ലിയ
119മനുഷ്യന് കേൾക്കുവാൻ സാധിക്കുന്ന ശബ്ദത്തിന്റെ പരിധി?
Ans : 20 Hz നും 20000 Hz നും ഇടയിൽ
120 ശ്രവണം ; ഗന്ധം; രുചി ഇവയെക്കുറിച്ചുള്ള പഠനം?
Ans : ഓട്ടോലാരിങ്കോളജി
"I honor the place in you in which the entire universe dwells. I honor the place in you, which is of love, of truth, of light and of peace. When you are in that place in you, and I am in that place in me, we are one"