Biology Malayalam PSC Questions for Kerala PSC 10th Level Exams
121വ്യത്യസ്ത രുചികളെ തിരിച്ചറിയാൻ സഹായിക്കുന്ന നാക്കിലെ ഭാഗം?
Ans : സ്വാദു മുകുളങ്ങൾ
122 നാക്കിന്റെ ചലനവുമായി ബന്ധപ്പട്ട നാഡി?
Ans : ഹൈപ്പോഗ്ലോസൽ നാഡി
123 ഗന്ധം തിരിച്ചറിയാനാവാത്ത അവസ്ഥ?
Ans : അനോസ്മിയ
124 ഗന്ധഗ്രഹണവുമായി ബന്ധപ്പെട്ട നാഡി?
Ans : ഓൾ ഫാക്ടറി നെർവ്
125 മൂക്കിൽ നിന്നുള്ള രക്തസ്രാവം അറിയപ്പെടുന്നത്?
Ans : എപിസ്റ്റാക്സിസ്
126 പാമ്പുകൾ ;പല്ലികൾ തുടങ്ങിയ ജീവികളിൽ മണവുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രത്യേകഭാഗം?
Ans : ജേക്കബ്സൺസ് ഓർഗൺ ( നാക്ക് ഉപയോഗിച്ച് )
127 ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം?
Ans : ത്വക്ക്
128 ശരീരത്തിലെ ഏറ്റവും വലിയ അവയവം?
Ans : ത്വക്ക്
129 ശരീരത്തിലെ താപനില സ്ഥിരമായി നിലനിർത്തുന്ന അവയവം?
Ans : ത്വക്ക്
130 ത്വക്കിന് നിറം നല്കുന്ന പദാർത്ഥം?
Ans : മെലാനിൻ
131മെലാനിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?
Ans : ആൽബിനിസം
132 ത്വക്കിനും രോമത്തിനും മൃദുത്വം നൽകുന്ന ദ്രാവകം?
Ans : സീബം
133 അരിമ്പാറയ്ക്കയ്ക്ക് കാരണം?
Ans : വൈറസ്
134 സീബം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികൾ?
Ans : സെബേഷ്യസ് ഗ്രന്ഥികൾ
135 കാൻഡിഡൈസിസ് രോഗം ബാധിക്കുന്ന ശരീര ഭാഗം?
Ans : ത്വക്ക്
136 എക്സിമ രോഗം ബാധിക്കുന്ന ശരീര ഭാഗം?
Ans : ത്വക്ക്
137 സോറിയാസിസ് രോഗം ബാധിക്കുന്ന ശരീര ഭാഗം?
Ans : ത്വക്ക്
138 ഡെർമറ്റെറ്റിസ് രോഗം ബാധിക്കുന്ന ശരീര ഭാഗം?
Ans : ത്വക്ക്
139 മെലനോമ രോഗം ബാധിക്കുന്ന ശരീര ഭാഗം?
Ans : ത്വക്ക്
140തലച്ചോറിനെ സംരക്ഷിക്കുന്ന അസ്ഥി പേടകം?
Ans : കപാലം (ക്രേനിയം)
141 മസ്തിഷ്ക്കത്തെ ബാഹ്യക്ഷതങ്ങളിൽ നിന്നും സംരക്ഷിക്കുന്ന ദ്രവം?
Ans : സെറിബ്രോസ്പൈനൽ ദ്രവം
142 തലയോടിനുള്ളിൽ മർദ്ദം സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്ന ദ്രവം?
Ans : സെറിബ്രോസ്പൈനൽ ദ്രവം
143 തലച്ചോറിലെ ഏറ്റവും വലിയ ഭാഗം?
Ans : സെറിബ്രം
144 ബുദ്ധി; ചിന്ത; ഭാവന; വിവേചനം; ഓർമ്മ ; ബോധം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗം?
Ans : സെറിബ്രം
145 ജ്ഞാനേന്ദ്രിയങ്ങളുമായി (Sense organs) ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗം?
Ans : സെറിബ്രം
146 ഐച്ഛിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗം?
Ans : സെറിബ്രം
147 അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?
Ans : മെഡുല്ല ഒബ്ലാംഗേറ്റ
148 വേദനസംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിന്റെ ഭാഗം?
Ans : തലാമസ്
149 നിദ്രാ വേളയിൽ സെറിബ്രത്തിലേയ്ക്കുള്ള ആവേഗങ്ങളെ തടയുന്നത്?
Ans : തലാമസ്
150 സംസാരശേഷിയുമായി ബന്ധപ്പെട്ട സെറിബ്രത്തിലെ ഭാഗം?
Ans : ബ്രോക്കസ് ഏരിയ
"Be master of your petty annoyances and conserve your energies for the big, worthwhile things. It isn't the mountain ahead that wears you out it's the grain of sand in your shoe"