ഇന്ത്യൻ സാമ്പത്തിക ശാസ്ത്രം പിഎസ് സി ചോദ്യോത്തരങ്ങൾ
Indian Economy Malayalam PSC questions for Kerala PSC 10th level exams
31നീതി ആയോഗ് ഔദ്യോഗികമായി നിലവിൽ വന്നത്?
Ans : 2015 ജനുവരി 1
32നീതി ആയോഗിന്റെ അദ്ധ്യക്ഷൻ?
Ans : പ്രധാനമന്ത്രി
33നീതി ആയോഗിന്റെ പ്രഥമ അദ്ധ്യക്ഷൻ?
Ans : നരേന്ദ്രമോദി
34നീതി ആയോഗിന്റെ പ്രഥമ ഉപാദ്ധ്യക്ഷൻ?
Ans : അരവിന്ദ് പനഗരിയ
35നീതി ആയോഗിന്റെ പ്രഥമ സി.ഇ.ഒ?
Ans : സിന്ധു ശ്രി ഖുള്ളർ
36നാഷണൽ ഡവലപ്പ്മെന്റ് കൗൺസിലിന് പകരമായി രൂപം കൊണ്ട സംവിധാനം?
Ans : ഗവേണിംഗ് കൗൺസിൽ
37ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്?
Ans : ദാദാഭായി നവറോജി
38ഇന്ത്യയുടെ വന്ദ്യവയോധിയൻ എന്നറിയപ്പെടുന്നത്?
Ans : ദാദാഭായി നവറോജി
39രസ്ത്ഗോഫ്താർ (The Truth Teller ) എന്ന ദ്വൈവാരികയുടെ പത്രാധിപർ?
Ans : ദാദാഭായി നവറോജി
40വോയ്സ് ഓഫ് ഇന്ത്യ എന്ന പത്രത്തിന്റെ സ്ഥാപകൻ?
Ans : ദാദാഭായി നവറോജി
41ദാദാഭായി നവറോജിയുടെ പേരിൽ പുരസ്കാരം ഏർപ്പടുത്തിയ രാജ്യം?
Ans : ബ്രിട്ടൺ
42ഡ്രെയിൻ തിയറി (Drain Theory ) മായി ബന്ധപ്പെട്ട് ദാദാഭായി നവറോജി എഴുതിയ ഗ്രന്ഥം?
Ans : പോവർട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ
43ആസൂത്രണവുമായി ബന്ധപ്പെട് ബോംബെ പദ്ധതി (Bombay Plan ) നിലവിൽ വന്നത്?
Ans : 1944
44ബോംബെ പദ്ധതി (Bombay Plan ) ക്ക് നേതൃത്വം കൊടുത്തത്?
Ans : അർദ്ദേശിർദലാൽ
451944 ലെ ബോംബെ പദ്ധതി (Bombay Plan ) ക്ക് പിന്നിൽ പ്രവർത്തിച്ച മലയാളി?
Ans : ജോൺ മത്തായി
46ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ചത്?
Ans : 1951 ഏപ്രിൽ 1
47ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് UGC - യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ ആരംഭിച്ചത്?
Ans : ഒന്നാം പഞ്ചവത്സര പദ്ധതി - 1953 ൽ
48ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ഭക്രാംനംഗൽ; ഹിരാക്കുഡ് എന്നീ അണക്കെട്ടുകളുടെ നിർമ്മാണം ആരംഭിച്ചത്?
Ans : ഒന്നാം പഞ്ചവത്സര പദ്ധതി
49ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ദാമോദർവാലി പദ്ധതി ആരംഭിച്ചത്?
Ans : ഒന്നാം പഞ്ചവത്സര പദ്ധതി
50ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് സാമൂഹിക വികസന പദ്ധതി (community Development Programme) ആരംഭിച്ചത്?
Ans : ഒന്നാം പഞ്ചവത്സര പദ്ധതി- ( 1952 ഒക്ടോബർ 2 ന്)
51കാർഷിക പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി?
Ans : ഒന്നാം പഞ്ചവത്സര പദ്ധതി
52കുടുംബാസൂത്രണത്തിന് പ്രാധാന്യം നല്കിയ പഞ്ചവത്സര പദ്ധതി?
Ans : ഒന്നാം പഞ്ചവത്സര പദ്ധതി
53ഒന്നാം പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പിൽ പ്രധാന പങ്കുവഹിച്ച മലയാളി?
Ans : കെ.എൻ.രാജ്
54ഹാരോൾഡ് - ഡോമർ മോഡൽ എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി?
Ans : ഒന്നാം പഞ്ചവത്സര പദ്ധതി
55മഹലനോബിസ് പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി?
Ans : രണ്ടാം പഞ്ചവത്സര പദ്ധതി
56വ്യവസായിക പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി?
Ans : രണ്ടാം പഞ്ചവത്സര പദ്ധതി
57ഇരുമ്പുരുക്ക് ശാലകളായ ദുർഗാപ്പൂർ (പശ്ചിമ ബംഗാൾ - ബ്രിട്ടീഷ് സഹായത്താൽ ) - ഭിലായ് (ഛത്തിസ്ഗഡ് - റഷ്യൻ സഹായത്താൽ ) റൂർക്കല (ഒറീസ്സ - ജർമ്മൻ സഹായത്താൽ ) എന്നിവ സ്ഥാപിച്ച പഞ്ചവത്സര പദ്ധതി?
Ans : രണ്ടാം പഞ്ചവത്സര പദ്ധതി
58ഇന്ത്യയിൽ ഹരിതവിപ്ളവത്തിന് തുടക്കം കുറിച്ച പഞ്ചവത്സര പദ്ധതി?
Ans : മൂന്നാം പഞ്ചവത്സര പദ്ധതി
59പ്ലാൻ ഹോളിഡേ എന്നറിയപ്പെടുന്ന കാലഘട്ടം?
Ans : 1966 മുതൽ 1969 വരെ
60മൂന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയത്?
Ans : സമ്പദ്ഘടനയുടെ സ്വയം പര്യാപ്തത
"Sometimes our fate resembles a fruit tree in winter. Who would think that those branches would turn green again and blossom, but we hope it, we know it"